Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, July 3, 2015

INCOMETAX RETURNS-EFILING-AY-2015-16

 ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...?

 

ഒരു സാധാരണ വ്യക്തിയുടെ ഡിഡക്ഷനുകള്‍ കഴിഞ്ഞതിന് ശേഷമുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.  2,000 രൂപ വരെ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് 2,70,000 രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടി വന്നിട്ടുണ്ടാകില്ല. എന്ന് വെച്ച് 2,70,000 രൂപ വരെ വരെ വരുമാനമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നര്‍ത്ഥമാക്കരുത്. ഡിഡക്ഷന്‍ കഴിഞ്ഞിട്ടുള്ള വരുമാനം 2.5 ലക്ഷം രൂപയിലധികമാണെങ്കില്‍ താങ്കള്‍ക്ക് നികുതി കണക്കാക്കപ്പെടുന്നുണ്ട്. ഒരു താത്കാലിക സംവിധാനം എന്ന നിലയ്ക്ക് 2000 രൂപ വരെ റിബേറ്റ് അനുവദിക്കുന്നു എന്ന് മാത്രം. ഒരു സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി  3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു.
ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.

ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. FOR DETAILS GO HERE

No comments:

Post a Comment